മല്ലപ്പള്ളി: അനധികൃതമായി പാറകടത്തിയ രണ്ട് ടിപ്പർ ലോറികൾ കീഴ് വായ്പ്പൂര് പൊലീസ് പിടികൂടി. നാരകത്താനി - നെയ്‌തേലിപ്പടി റോഡിലൂടെ പാറകടത്തൽ വ്യാപകമാണെന്ന് വിവരത്തെ തുടർന്ന് പൊലീസ് ഇൻസ്‌പെക്ടർ സി.ടി. സജ്ഞയിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്.