മല്ലപ്പള്ളി: ആനക്കാട് ചെട്ടിമുക്ക് വളവുഞ്ചേരിൽ രാമചന്ദ്രൻ നായരെ (70) പാരകൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയെ കീഴ്വായ്പ്പൂര് പൊലീസ് പിടികൂടി. കരുനാഗപ്പള്ളി തെക്കുംഭാഗം അനിൽകുമാർ (47) ആണ് പിടിയിലായത്. ഇയാൾ ആനിക്കാട് വാളിപ്ലാക്കൽ വീട്ടിൽ താമസിച്ചുവരികയായിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ സി.ടി. സജ്ഞയ്, എസ്.ഐ സോമനാഥൻ നായർ, എ.എസ്.ഐമാരായ പി.എ. മധു, സുരേഷ് കുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ പി.എച്ച് അൻസിം, ഷാനവാസ് കെ.ഐ, സി.പി.ഒ പ്രദീപ് നായർ എന്നിവരുടെ നേതൃത്വത്തിൽ തിരുവല്ലയിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. റിമാൻഡ്‌ ചെയ്തു.