kob-mani

kob-mani

ഗാന്ധിനഗർ: തേങ്ങായിടുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ഗൃഹനാഥൻ മരിച്ചു. ആർപ്പൂക്കര തൊമ്മൻകവല എഴുപതിൽ മണിയാണ് (54) മരിച്ചത്. ഇന്നലെ രാവിലെ 11 ന് വില്ലൂന്നി പനമ്പാലം റോഡിൽ കോലേട്ടമ്പലം ജംഗ്ഷനു സമീപം സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലായിരിന്നു അപകടം. മണി കയറിയ തെങ്ങ് ഓലകൾക്കിടയിലൂടെയായിരുന്നു ഇലവൺ കെവി ലൈനിൽ കടന്നുപോയിരുന്നത്. ഇതറിയാതെ യന്ത്രം വച്ച് കയറി മുകളിലെത്തി ഓലയിൽ മുട്ടിയപ്പോഴാണ് ലൈനിൽ നിന്നും ഷോക്കേറ്റ് താഴേയ്ക്ക് വീണത്. ഉടൻ തന്നെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഗാന്ധിനഗർ പൊലീസ് മേൽനടപടി സ്വീകരിച്ചു. ഭാര്യ: അജിത കരിപ്പൂത്തട്ട് കരവേലി കുടുംബാംഗമാണ് (ആർപ്പുക്കര സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരി) മക്കൾ: അമലേന്തു, അനന്ദു, ആരോമൽ (വിദ്യാർത്ഥികൾ).
സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.