പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം റാന്നി യൂണിയന്റെ ആഭിമുഖ്യത്തിലുള്ള 25-ാമത് മാടമൺ ശ്രീനാരായണ കൺവെൻഷൻ ഫെബ്രുവരി 9 മുതൽ 16 വരെ നടക്കും. വിളംബര ജാഥ ഫെബ്രുവരി ഒന്നിന് 3434 നാറാണംമൂഴി ശാഖായോഗത്തിൽ രാവിലെ 9.30ന് യൂണിയൻ ചെയർമാൻ പി.ആർ അജയകുമാർ ഉദ്ഘാടനം ചെയ്യും. ജാഥാ ക്യാപ്ടൻ റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം പി.എൻ പ്രസാദ് , മാനേജർ വി.ജി കിഷോർ, വൈസ് ക്യാപ്ടൻമാരായ സി.ഡി. മോഹൻ, പി.എൻ വിജയൻ, പി.കെ ലളിതമ്മ, ടി.എൻ ആനന്ദൻ, ലിഞ്ചു സജി എന്നിവർ നേതൃത്വം നൽകും.

2ന് ശിവഗിരി മഹാസമാധിയിൽ നിന്ന് മാടമൺ കൺവൻഷൻ നഗറിലേക്ക് രാവിലെ 9ന് ചൈതന്യ രഥയാത്ര ആരംഭിക്കും. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സാന്ദ്രാനന്ദ സ്വാമി ഉദ്ഘാടനം നിർവഹിക്കും. ഗുരുധർമ്മ പ്രചരണ സഭ ജില്ലാ പ്രസിഡന്റ് പി.എൻ മധുസൂദനൻ രഥയാത്രയുടെ ക്യാപ്ടനാണ്.പി.സുനിൽ കുമാർ, പി.എസ്. ലാലൻ, കെ.ആർ സുരേഷ് കുമാർ, സി.എസ് വിശ്വംഭരൻ, എം. സുരേഷ് എന്നിവർ വൈസ് ക്യാപ്ടൻമാരാണ്. ശിവഗിരി മഠത്തിലെ പരാനന്ദ സ്വാമി, യൂണിയൻ ചെയർമാൻ പി.ആർ അജയകുമാർ, ഗുരുധർമ്മ പ്രചരണ സഭ കേന്ദ്രസമിതിയംഗം എൻ. സുരേഷ്, ജില്ലാ ഖജാൻജി പി.ജി ഓമനക്കുട്ടൻ, കൺവെൻഷൻ ജനറൽ കൺവീനർ എം.എസ് ബിജുകുമാർ, ഗുരുധർമ്മ പ്രചരണ സഭാ ജില്ലാ സെക്രട്ടറി മണിയമ്മ ഗോപിനാഥൻ എന്നിവർ സംസാരിക്കും.

9ന് ദീപശിഖാ പ്രയാണം കൺവെൻഷൻ ജനറൽ കൺവീനർ എം.എസ് ബിജുകുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം പി.എൻ ചന്ദ്രപ്രസാദ് അദ്ധ്യക്ഷത വഹിക്കും. പേഴുംപാറ 2072 -ാം നമ്പർ ശാഖാ പ്രസിഡന്റ് എ.വി ആനന്ദൻ ക്യാപ്ടനും സെക്രട്ടറി സജിവ് ശ്രീശബരി വൈസ് ക്യാപ്ടനുമാകും.

4830-ാം നമ്പർ കോട്ടമൺപാറ ടൗൺ ശാഖാ ഗുരുമന്ദിരത്തിൽ നിന്ന് രാവിലെ 8ന് പുറപ്പെടുന്ന പതാക ഘോഷയാത്ര സി.ഡി മോഹനൻ ഉദ്ഘാടനം ചെയ്യും. സി.എസ് വിശ്വംഭരൻ അദ്ധ്യക്ഷത വഹിക്കും. കെ.ഡി അനിൽ കുമാർ മുഖ്യപ്രഭാഷണം നടത്തും. 3253-ാം നമ്പർ കരികുളം ശാഖായോഗത്തിൽ നിന്ന് രാവിലെ 9ന് ആരംഭിക്കുന്ന കൊടിക്കയർ ഘോഷയാത്ര കെ.ബി മോഹനൻ ഉദ്ഘാടനം ചെയ്യും. വി.ജി കിഷോർ അദ്ധ്യക്ഷത വഹിക്കും. എൻ. പ്രേംകുമാർ മുഖ്യപ്രഭാഷണം നടത്തും. 3434-ാം നമ്പർ നാറാംണംമൂഴി ഗുരുദേവ ക്ഷേത്രത്തിൽ നിന്ന് തുടങ്ങുന്ന കൊടിമരഘോഷയാത്ര പ്രദീപ് കുമാർ കിഴക്കേ വിളയിൽ ഉദ്ഘാടനം ചെയ്യും. കെ.കെ സോമരാജൻ അദ്ധ്യക്ഷത വഹിക്കും. ശാഖാ പ്രസിഡന്റ് കെ.എസ് കമലാസനൻ ക്യാപ്ടനും ബി. ബിജു വൈസ് ക്യാപ്ടനും ആകും.

ഉച്ചയ്ക്ക് 1.45ന് റാന്നി യൂണിയൻ ചെയർമാൻ പി.ആർ അജയകുമാർ കൺവെൻഷൻ നഗറിൽ പതാക ഉയർത്തും. 2ന് സമ്മേളനം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് വിശുദ്ധാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യും. എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ് അദ്ധ്യക്ഷത വഹിക്കും. യൂണിയൻ ചെയർമാൻ പി.ആർ അജയകുമാർ, സ്വാഗത സംഘം കൺവീനർ പി.എൻ മധുസൂദനൻ, യോഗം അസി. സെക്രട്ടറിമാരായ പി.എസ് വിജയൻ, എബിൻ അമ്പാടി, പന്തളം യൂണിയൻ സെക്രട്ടറി ഡോ. എ.വി ആനന്ദരാജ്, തിരുവല്ല യൂണിയൻ ചെയർമാൻ ബിജു കെ.എ ഇരവിപേരൂർ, ശിവഗിരി മഠം ജി.ഡി.പി.എസ് വൈസ് പ്രസിഡന്റ് കൃഷ്ണാനന്ദ ബാബു, റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മധു, അങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. സുരേഷ്, റാന്നി - പെരുന്നാട് ഗ്രാമപഞ്ചായത്ത് മെമ്പർ നീന സുരേഷ്, ജി.ഡി.പി.എസ് റാന്നി മണ്ഡലം പ്രസിഡന്റ് സി.എസ് വിശ്വംഭരൻ എന്നിവർ സംസാരിക്കും.

10ന് രാവിലെ 10ന് തിരുവല്ല യൂണിയൻ കൺവീനർ അനിൽ എസ്.ഉൗഴത്തിൽ സന്ദേശം നൽകും.

10 30ന് പഠനക്ളാസിൽ ജി.ഡി.പി.എസ് മണ്ഡലം പ്രസിഡന്റ് സി.എസ് വിശ്വംഭരൻ അദ്ധ്യക്ഷത വഹിക്കും. നിർമ്മലാ മോഹൻ കോട്ടയം ക്ലാസ് നയിക്കും. ഉച്ചയ്ക്ക് 2ന് യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് അംഗം പി.കെ ലളിതമ്മ അദ്ധ്യക്ഷത വഹിക്കുന്ന ക്ലാസിൽ തങ്കലക്ഷ്മി സുധാകരൻ ക്ലാസെടുക്കും. 11ന് രാവിലെ 10ന് പി.എൻ വിജയന്റെ അദ്ധ്യക്ഷതയിൽ പ്രീതിലാൽ ക്ലാസെടുക്കും. ഉച്ചയ്ക്ക് 2ന് ഭക്തി ഗാനസുധ.

12ന് രാവിലെ 10ന് അടൂർ യൂണിയൻ ചെയർമാൻ എം. മനോജ് കുമാർ കൺവെൻഷൻ സന്ദേശം നൽകും. പഠനക്ളാസിൽ സി.ഡി മോഹനൻ അദ്ധ്യക്ഷത വഹിക്കും, പ്രബുദ്ധ കേരളം എഡിറ്റർ നന്ദാത്മജാനന്ദ സ്വാമി ക്ലാസെടുക്കും. ഉച്ചയ്ക്ക് 2ന് കഥാപ്രസംഗം. 13ന് രാവിലെ 10ന് പന്തളം യൂണിയൻ പ്രസിഡന്റ് സിനിൽ മുണ്ടപ്പള്ളി സന്ദേശം നൽകും. പഠനക്ലാസിൽ കെ.ബി മോഹനൻ അദ്ധ്യക്ഷത വഹിക്കും. ജെമിനി തങ്കപ്പൻ ക്ളാസെടുക്കും. ഉച്ചയ്ക്ക് 2ന വനിതാ യുവജന സമ്മേളനം മന്ത്രി കെ.കെ ഷൈലജ ഉദ്ഘാടനംചെയ്യും. യൂണിയൻ ചെയർമാൻ പി.ആർ അജയകുമാർ അദ്ധ്യക്ഷത വഹിക്കും. കുറിച്ചി അദ്വൈത വിദ്യാശ്രമത്തിലെ ധർമ്മ ചൈതന്യ സ്വാമി അനുഗ്രഹ പ്രഭാഷണവും വീണാ ജോർജ് എം.എൽ.എ മുഖ്യപ്രഭാഷണവും നടത്തും. പി.കെ ലളിതമ്മ, യോഗം കൗൺസിലർ ഷീബ, യോഗം അസി. സെക്രട്ടറി ടി.പി സുന്ദരേശൻ, ജി.ജി.പി.എസ് ജില്ലാ സെക്രട്ടറി മണിയമ്മ ഗോപിനാഥൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ചിഞ്ചു അനിൽ, ജി.ഡി.പി.എസ് കേന്ദ്രസമിതിയംഗം കെ.എൻ സത്യാനന്ദ പണിക്കർ, വാർഡ് മെമ്പർ പി.ജി ശോഭന, റാന്നി യൂണിയൻ വനിതാ സംഘം ചെയർപേഴ്സൺ സുശീലാ വിക്രമൻ, യൂത്ത് മൂവ്മെന്റ് കൺവീനർമാരായ മനേഷ് അത്തിക്കയം, ലിഞ്ചു സജി എന്നിവർ സംസാരിക്കും.

14ന് കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് കെ.എൻ മോഹന ബാബു സന്ദേശം നൽകും. രാവിലെ യൂണിയൻ കമ്മിറ്റിയംഗം പി.എൻ ചന്ദ്രപ്രസാദിന്റെ അദ്ധ്യക്ഷതയിൽ മനോരോഗ വിദഗ്ദൻ ഡോ. എൻ.ജെ ബിനോയിയും, ഉച്ചയ്ക്ക് കെ.കെ സോമരാജന്റെ അദ്ധ്യക്ഷതയിൽ പൂന്തോട്ട സുലേഖയും ക്ളാസെടുക്കും. 15ന് പത്തനംതിട്ട യൂണിയൻ സെക്രട്ടറി ഡി. അനിൽ കുമാർ സന്ദേശം നൽകും. 10.30ന് നടക്കുന്ന പഠനക്ളാസിൽ പി.എൻ മധുസൂദനൻ അദ്ധ്യക്ഷത വഹിക്കും. ശിവഗിരിമഠത്തിലെ സച്ചിദാനന്ദ സ്വാമി ക്ളാസെടുക്കും.

ഉച്ചയ്ക്ക് 2ന് രജത ജൂബിലി സമ്മേളനം കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. എസ്.എൻ.‌ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി അദ്ധ്യക്ഷത വഹിക്കും. ആലുവ അദ്വൈതാശ്രമം സെക്രട്ടറി ശിവസ്വരൂപാനന്ദ സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. ആന്റോ ആന്റണി എം.പി മുഖ്യപ്രഭാഷണം നടത്തും. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, യോഗം ഇൻസ്പെക്ടിംഗ് ഓഫീസർ എസ്. രവീന്ദൻ എഴുമറ്റൂ‌ർ, ഗാന്ധിഭവൻസെക്രട്ടറി പുനലൂ‌ർ സോമരാജൻ എന്നിവർ സംസാരിക്കും.

16ന് രാവിലെ അടൂർ യൂണിയൻ കൺവീനർ മണ്ണടി മോഹനൻ സന്ദേശം നൽകുകയും ബിജു പുളിക്കലേടത്ത് ക്ലാസെടുക്കുകയും ചെയ്യും. സമാപന സമ്മേളനം നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷത വഹിക്കും. എം.എൽ.എമാരായ രാജു ഏബ്രഹാം, കെ.യു ജനിഷ് കുമാർ, പത്തനംതിട്ട യൂണിയൻ പ്രസിഡന്റ് കെ.പത്മകുമാർ, കൺവെൻഷൻ ജനറൽ കൺവീനർ എം.എസ് ബിജുകുമാർ, റാന്നി യൂണിയൻ ചെയർമാൻ പി.ആർ അജയകുമാർ, പെരുനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാസജി, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ് മോഹനൻ, യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗം വി.ജി കിഷോർ എന്നിവർ പ്രസംഗിക്കും.

വാർത്താ സമ്മേളനത്തിൽ യൂണിയൻ ചെയർമാൻ പി.ആർ അജയകുമാർ, അഡ്. കമ്മിറ്റി മെമ്പർ എം.എസ് ബിജു കുമാർ, പി.എൻ ചന്ദ്രപ്രസാദ്, വി.ജി കിഷോർ എന്നിവർ പങ്കെടുത്തു.