23-kallely-aazhi-pooja
കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നടന്ന കാവൂട്ട് ചടങ്ങുകൾ

കോന്നി : കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ നടന്ന കാവൂട്ട് ഭക്തിസാന്ദ്രമായി.
മല വില്ലിനെ നമസ്‌കരിച്ച് കിഴക്ക് ഉദിമല മുതൽ പടിഞ്ഞാറ് തിരുവാർ കടൽ വരെ ഉള്ള ദേശ കരകളെ വിളിച്ചു ചൊല്ലി .തുടർന്ന് പരമ്പു നിവർത്തി 101 കുലജാതർക്ക് വേണ്ടി കാട്ടു പുന്നയില , കാട്ടു മല വാഴ ഇല ,തേക്കില എന്നിവയുടെ നാക്ക് നീട്ടിയിട്ട്​ മുറുക്കാൻ അടുക്കുകൾ ,ചുട്ട വിള വർഗ്ഗങ്ങൾ , കരിയ്ക്ക് , 101 കളരിയ്ക്കും 999 മലകൾക്കും നിലവിളക്ക് ,വറ പൊടി ,മുളയരി നിവേദ്യം എന്നിവ സമർപ്പിച്ചു .
കാട്ടു വിറകുകൾ കൊണ്ട് ആഴി കൂട്ടി അതിൽ ഹവിസുകൾ അർപ്പിച്ചു .അകത്തും പുറത്തും ഉള്ള കളരികൾക്ക് വെള്ളം കുടി നിവേദ്യം തളിച്ചു. ആഴിപൂജയും വെള്ളം കുടി നിവേദ്യവും,കളരിപൂജയും ,41 തൃപ്പടി പൂജയും ,ഭൂമി പൂജയും ഉണ്ടായിരുന്നു. കാവ് മുഖ്യ ഊരാളി ഭാസ്‌കരൻ ,വിനീത് ഊരാളി എന്നിവർ കാർമ്മികത്വം വഹിച്ചു .
കാവ് പ്രസിഡന്റ് അഡ്വ സി വി ശാന്തകുമാർ ,സെക്രട്ടറി സലീം കുമാർ , മാനേജർ സാബു കുറുംബകര ,പി ആർ ഒ ജയൻ കോന്നി എന്നിവർ നേതൃത്വം നൽകി.