തെങ്ങമം: മിനി ഹൈവെ നിലവാരത്തിൽ തെങ്ങമം - കുണ്ടറ റോഡ് നിർമാണം പുരോഗമിക്കുന്നു. കൊല്ലം - പത്തനംതിട്ട ജില്ലകളെ ബന്ധിപ്പിക്കുന്ന റോഡ് നാടിന് ഏറെ പ്രയോജനകരമാകും. കൊല്ലം ജില്ലയിലെ ഭരണിക്കാവ് - കുണ്ടറ റോഡിലെ മൂന്നുമുക്കിൽ നിന്നാണ് മിനി ഹൈവേ ആരംഭിക്കുന്നത്. തെങ്ങമം ജംഗ്ഷനിൽ അവസാനിക്കും.
കുന്നത്തൂർ മണ്ഡലത്തിലെ പ്രധാന അഞ്ച് റോഡുകളുടെ നിർമാണത്തിനായി 71 കോടിരൂപ അനുവദിച്ചിരുന്നു. ഈ പദ്ധതിയിലാണ് മിനി ഹൈവേയുടെയും നിർമാണം. പന്തളം മുതൽ തെങ്ങമം വരെയുള്ളവർക്ക് കുണ്ടറ വഴി കൊല്ലത്തേക്കും കുണ്ടറ വഴി കൊട്ടിയത്തെത്തി ദേശീയപാതയിലെത്തി തിരുവനന്തപുരത്തേക്കും പോകാനുള്ള എളുപ്പ മാർഗമാണ് ഈ റോഡ്. പന്തളത്ത് നിന്ന് തെങ്ങമം വരെയുള്ള റോഡ് ഹൈവേ മാതൃകയിൽ നിർമിച്ചാൽ വികസനകാര്യത്തിൽ പ്രദേശത്ത് വൻ കുതിപ്പാകും ഉണ്ടാകുക. എം.സി റോഡ്, കെ.പി റോഡ്, ആനയടി - കൂടൽ മിനി ഹൈവെ തുടങ്ങിയ പ്രധാന റോഡുകളുമായി പന്തളം - തെങ്ങമം റോഡ് ബന്ധിപ്പിക്കുന്നതിനാൽ വികസനസാദ്ധ്യത ഏറെയാണ്.
മിനി ഹൈവേ
നീളം - 13.5 കിലോമീറ്റർ
വീതി - 6 മീറ്റർ ,
നിർമാണം കിഫ്ബി പദ്ധതിയിൽ
കുണ്ടറ - തെങ്ങമം റോഡുമായി ബന്ധിപ്പിച്ച് പന്തളത്തുനിന്ന് തെങ്ങമം വരെ മിനി ഹൈവെ മാതൃകയിൽ റോഡ് നിർമാണം വലിയ വികസനസാദ്ധ്യതയുള്ളതാണ്. ഇക്കാര്യം പരിഗണിക്കും.
ചിറ്റയം ഗോപകുമാർ എം.എൽ.എ.