പന്തളം: മകരവിളക്കിനു ശബരിമലയിൽ അയ്യപ്പനു ചാർത്താനുള്ള തിരുവാഭരണങ്ങളുമായി പന്തളത്തു നിന്ന് പോയ ഘോഷയാത്ര 24ന് തിരിച്ചെത്തും. ഇന്നു വൈകിട്ട് ആറന്മുള മങ്ങാട്ട് കൊട്ടാരത്തിലെത്തുന്ന ഘോഷയാത്രാ സംഘം അവിടെ വിശ്രമിക്കും. നാളെ പുലർച്ചെ അഞ്ചരയോടെ അവിടെ നിന്ന് പുറപ്പെട്ട് രാവിലെ ഏഴരയോടെ പന്തളത്തെത്തും . തിരുവാഭരണങ്ങൾ ദേവസ്വം അധികൃതരിൽ നിന്ന് കൊട്ടാരം നിർവാഹക സംഘം ഭാരവാഹികൾ ഏറ്റുവാങ്ങി സ്രാമ്പിക്കൽ കൊട്ടാരത്തിലെ തിരുവാഭരണ മാളികയിലെ സുരക്ഷിത മുറിയിൽ സൂക്ഷിക്കും.
പന്തളം വലിയകോയിക്കൽ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ അയ്യപ്പന്റെ പിറന്നാളായ കുഭമാസത്തിലെ ഉത്രത്തിനും മേടമാസത്തിലെ വിഷുവിനും ചാർത്തുന്നതിനായി ഇനി തിരുവാഭരണങ്ങൾ പുറത്തെടുക്കും. ഈ ദിവസങ്ങളിൽ ഭക്തർക്കു തിരുവാഭരണം ദർശ
ിക്കാം.