പന്തളം : പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തേവാലപ്പടിയിൽ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ചു. സി.പിഎംജില്ലാ കമ്മിറ്റി അംഗം അഡ്വ.ടി.സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.സി.പി.എം മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.കെ.ശാന്തപ്പന്റെ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടി.ഡി.ബൈജു,ജില്ലാ കമ്മിറ്റി അംഗം പി.കെ.കുമാരൻ, പന്തളം ഏരിയ കമ്മിറ്റി അംഗങ്ങളായ രാധാരാമചന്ദ്രൻ,വി.കെ.മുരളി,കെ.എൻ.സരസ്വതി,എച്ച്.നവാസ്,മുടിയൂർക്കോണം ലോക്കൽ കമ്മിറ്റി അംഗങ്ങളായ അഡ്വ.ബി.ബിന്നി,എസ്.അരുൺ എന്നിവർ സംസാരിച്ചു.