kithang
ഹയർ സെക്കന്ററി കൈത്താങ്ങ് പദ്ധതിയുടെ പഠന സഹായികളുടെ പ്രകാശന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി നിർവ്വഹിക്കുന്നു

കൊടുമൺ: ജില്ലയിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികളുടെ പരീക്ഷാഫലം മെച്ചപ്പെടുത്തി പിന്നാക്കാവസ്ഥ മാറ്റുന്നതിനായി നടപ്പിലാക്കുന്ന 'കൈത്താങ്ങ്' പദ്ധതിയുടെ പഠന സഹായികൾ പ്രകാശനം ചെയ്തു.

അടൂർ ഗവ.ബോയ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂർണ്ണാദേവി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റിയംഗം എസ്.വി.സുബിൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗങ്ങളായ ആർ.ബി.രാജീവ് കുമാർ, ബിനിലാൽ, വിനീത അനിൽ, ഡയറ്റ് പ്രിൻസിപ്പൽ പി. ലാലിക്കുട്ടി, ഹയർ സെക്കൻഡറി ജില്ലാ കോർഡിനേറ്റർ ഫിറോസ് ഖാൻ, നിർവഹണ ഉദ്യോഗസ്ഥൻ എം. അഷറഫ്, പ്രിൻസിപ്പൽ എ.നജിമുന്നിസ, പ്രഥമാദ്ധ്യാപിക കെ.മിനി, പി.ടി.എ.പ്രസിഡന്റ് കെ.ഹരിപ്രസാദ്, കൈത്താങ്ങ് പദ്ധതി മോണിറ്ററിംഗ് സമിതി കൺവീനർ പി.ആർ.ഗിരീഷ് എന്നിവർ പ്രസംഗിച്ചു.