പത്തനംതിട്ട : പട്ടികജാതി വിഭാഗത്തിൽപ്പെട്ട പ്ലസ് വൺ മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവരെയും പി.എസ്.സി പരീക്ഷ എഴുതാൻ താൽപര്യമുള്ളവരേയും പങ്കെടുപ്പിച്ച് കേരള സാംബവർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യമായി പി.എസ്.സിയുടെ പരിശീലനക്ലാസ് ആരംഭിച്ചു. ജില്ലാ സെക്രട്ടറി പി.എൻ പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. ഡി. വാസു, പി.ആർ സന്തോഷ് പട്ടേരിൽ, സി.എ ശിവാനന്ദൻ, പി. സോമൻ, പി.കെ രാമകൃഷ്ണൻ, പി.ആർ സന്തോഷ് എന്നിവർ സംസാരിച്ചു.