അടൂർ: ആരു ഭരിച്ചാലും കേരളത്തിലെ വ്യവസായ മേഖലയിൽ പുരോഗതി ഉണ്ടാകണമെന്ന് കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്സര. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സ്വാഗത സംഘം ചെയർമാൻ എ.നൗഷാദ് റാവുത്തർ അദ്ധ്യക്ഷതവഹിച്ചു. സമിതി ജില്ലാ പ്രസിഡൻറ് എ.ജെ ഷാജഹാൻ, കെ.ഇ.മാത്യു, കൂടൽ ശ്രീകുമാർ, ജോർജ്ജ് ബേബി, ആർ.അജയകുമാർ, പ്രസാദ് ആനന്ദ ഭവൻ, എം.സലിം, വിനോദ് സെബാസ്റ്റ്യൻ, എൻ.എം.ഷാജഹാൻ എന്നിവർ പ്രസംഗിച്ചു.