തിരുവല്ല: മാലിന്യങ്ങൾ നിറഞ്ഞു നീരൊഴുക്ക് നിലച്ച തോടുകളുടെ നവീകരണത്തിനായി 2.65 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു ടി.തോമസ് എം.എൽ.എ അറിയിച്ചു.വേങ്ങൽ തോടിന് പുനരുദ്ധാരണ പ്രവർത്തികൾക്കായി 90ലക്ഷവും പായിക്കണ്ടം-കൂമ്പുംമൂട്, മേപ്രാൽ വിളക്കുമരം എന്നീ തോടുകളുടെ പുനരുദ്ധാരണത്തിനായി 45ലക്ഷവും തിരുവല്ല മുനിസിപ്പാലിറ്റി തോട്ടായിക്കടവ് തോട് നവീകരണത്തിനായി 45ലക്ഷവും പെരിങ്ങര പഞ്ചായത്തിലെ പാണാകരി പാടശേഖരത്തിനും ശങ്കരാപാടത്തിനും ജലസേചന സൗകര്യമൊരുക്കാൻ 85ലക്ഷവുമാണ് അനുവദിച്ചത്.
വേങ്ങൽ തോടിന്റെ പുനരുദ്ധാരണ ഉദ്ഘാടനം 29ന്
തിരുവല്ല: പെരിങ്ങര പഞ്ചായത്തിലെ വേങ്ങൽ തോടിന്റെ പുനരുജ്ജീവന പ്രവർത്തികളുടെ ഉദ്ഘാടനം 29ന് മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്യും.3.4കി.മി ദൂരത്തിൽ വേങ്ങൽ തോടിന്റെ പുനരുദ്ധാരണവും ഒഴുക്ക് തടസപ്പെടത്തക്കവിധം തോടിന് കുറുകെ മുണ്ടപ്പള്ളി കോളനിയിലേക്ക് നിർമ്മിച്ചിരിക്കുന്ന റോഡ് നീക്കി ബോക്‌സ് കൾവെർട്ടും അപ്രോച്ച് റോഡ് നിർമ്മാണവും വടവടി പാടത്തിനു ഒരു മോട്ടോർ തറ നിർമ്മാണവും ഉൾപ്പെടുന്നതാണ് വേങ്ങലിലെ പ്രവർത്തികൾ. വാർഡ് മെമ്പർ ശാന്തമ്മ ആർ.നായർ നിവേദനം നൽകിയതിനെ തുടർന്ന് മാത്യു ടി.തോമസ് ജലവിഭവ വകുപ്പ് മന്ത്രിയായിരുന്ന 2018ൽ ഭരണാനുമതി ലഭിച്ചെങ്കിലും കലുങ്കിന്റെ രൂപകല്പന അന്തിമമാക്കി സാങ്കേതിക അനുമതി ലഭ്യമായത് വൈകിയാണ്. ടെണ്ടർ ഉറപ്പിച്ച പണി അടുത്ത ആഴ്ച ആരംഭിക്കും. പെരിങ്ങരയിലെ ശങ്കരാപാടത്തിന്റെ 3.4 കി.മി നീളമുള്ള തോടുകളുടെ പുനരുജ്ജീവനം,3.3കി.മി നീളത്തിൽ സ്വാമിപാലം തോടിന്റെ പുനരുദ്ധാരണം,ശങ്കരാപാടം,പാണാകരി പാടം എന്നിവയ്ക്ക് ഓരോ മോട്ടോർതറ നിർമ്മാണം,ശങ്കരാപാടത്തിന്റെ റാമ്പ് നിർമ്മാണം എന്നിവയ്ക്കായി 85ലക്ഷം രൂപയുടെ ഭരണാനുമതി കിട്ടിയ പ്രവർത്തികളും ഇതോടൊപ്പം ആരംഭിക്കും.ഈ പ്രവർത്തികൾക്കും 2018ൽ ഭരണാനുമതി ലഭ്യമായതാണ്.പായിക്കണ്ടം-കൂമ്പുംമൂട്,മേപ്രാൽ വിളക്കുമരം എന്നീ തോടുകളുടെ പുനരുദ്ധാരണം.1.6കി.മി നീളമുള്ള പായിക്കണ്ടം കൂമ്പുംമൂട് തോടിന്റെയും 2കി.മി നീളമുള്ള മേപ്രാൽ-വിളക്കുമരം തോടിന്റെയും പുനരുദ്ധാരണത്തിനും പുതുക്കാട് കൈപ്പഴാക്കൽ പാടത്തിന് മോട്ടോർതറ നിർമ്മിക്കുന്ന പ്രവർത്തികളും ഇതിനോടനുബന്ധിച്ച് ആരംഭിക്കുന്നതാണ്.തോട്ടായിക്കടവിലും നവീകരണം തിരുവല്ല മുനിസിപ്പാലിറ്റിയിലും പെരിങ്ങര പഞ്ചായത്തിലുമായി ഒഴുകുന്ന തോട്ടായികടവ് തോടിന്റെയും അനുബന്ധ തോടുകളുടെയും പുനരുദ്ധാരണത്തിന് ഭരണാനുമതി ലഭ്യമായി. എം.എസ്.ടി സ്‌കൂൾ മുതൽ കല്ലുകടവ് പാലം വഴി പോകുന്ന തോട്ടായികടവ് തോട്,കോട്ടാലി പാലത്തിന് സമീപം പോകുന്ന തോട്,പെരുന്തുരുത്തിയിലേക്കുള്ള തോട് എന്നിവ ഈ പ്രവർത്തിയിൽ ഉൾപ്പെടുത്തി പുനരുദ്ധരിക്കും.