ചൂരക്കോട്: ഇലങ്കത്തിൽ ഭദ്രകാളി ക്ഷേത്രത്തിൽ നവാഹജ്ഞാനയജ്ഞം നാളെ ആരംഭിക്കും. ഫെബ്രുവരി മൂന്നു മുതൽ അഞ്ച് വരെ ഉത്സവം നടക്കുമെന്ന് പ്രസിഡന്റ് സദാശിവൻ കെ.പാലവിളയിൽ, സെക്രട്ടറി ശ്രീകുമാർ ബി. വേലശേരിൽ, ഖജാൻജി അനിൽകുമാർ ബി. ആശാഭവൻ എന്നിവർ അറിയിച്ചു.

ഇന്ന് വൈകിട്ട് 5.30ന് ശാന്തിഗിരി മഠം ജനറൽ സെക്രട്ടറി സ്വമി ഗുരുരത്നം ജ്ഞാനതപസ്വി ഭദ്രദീപം തെളിക്കും. സാമ്പത്തിക ബുദ്ധിമുട്ടുളള അർഹരായ വിദ്യാർത്ഥികൾക്കുളള വിദ്യാഭ്യാസ ധനസഹായ വിതരണം പഞ്ചായത്തംഗം ടി.ഡി.സജിയും ചികിത്സ ധനസഹായ വിതരണം ഡോ.എം.എം ബഷീറും നിർവഹിക്കും. മികച്ച നേട്ടം കൈവരിച്ച വിദ്യാർത്ഥിനിയെ റവ.ഫാ.റജി യോഹന്നാൻ അനുമോദിക്കും.

മധുവൈരി ശങ്കരശർമ്മയാണ് യജ്ഞാചാര്യൻ.

ഇന്ന് രാവിലെ ആറിന് തന്ത്രി ജനാർദ്ദനര് ഭട്ടതിരി ഭദ്രദീപ പ്രതിഷ്ഠ നടത്തും. എല്ലാ ദിവസവും ലളിതാസഹസ്രനാമജപം, ദേവീഭാഗവത പാരായണം, ഗായത്രിഹോമം, കുങ്കുമകലശപൂജ, പ്രഭാഷണം, അന്നദാനം, ഭജന, സമൂഹപ്രാർത്ഥന എന്നിവയുണ്ടാകും.

29ന് രാവിലെ 11ന് പാർവതീ സ്വയംവര ഘോഷയാത്ര ചിറ്റാണിമുക്ക് അനിൽകുമാറിന്റെ അമരാവതി വീട്ടിൽ നിന്ന് ആരംഭിക്കും. 11.45ന് ഹിന്ദുസ്ഥാനി തബല അരങ്ങേറ്റം. വൈകിട്ട് അഞ്ചിന് സർവൈശ്വര്യപൂജ.. 30ന് വൈകിട്ട് അഞ്ചിന് നാരങ്ങാവിളക്ക്. 31ന് വൈകിട്ട് അഞ്ചിന് കുമാരിപൂജ. ഫെബ്രുവരി ഒന്നിന് രാവിലെ 11ന് ധാരാഹോമം. രാത്രി 7.30ന് സംഗീതസദസ്. രണ്ടിന് രാവിലെ 10ന് നവഗ്രഹ പൂജ.

മൂന്നിന് രാവിലെ ആറിന് പൊങ്കാലയോടെ നാലാമത് പ്രതിഷ്ഠാ വാർഷികവും ഉത്സവവും ആരംഭിക്കും. തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി പൊങ്കാല ഉദ്ഘാടനം ചെയ്യും. നാലിന് രാവിലെ 11ന് നൂറുംപാലും. വൈകിട്ട് 6.30ന് പുഷ്പാഭിഷേകം. രാത്രി 8.30ന് നാടൻപാട്ടും ദൃശ്യാവിഷ്കാരവും. അഞ്ചിന് രാവിലെ ഒൻപതിന് മഹാമൃത്യുഞ്ജയഹോമം. തുടർന്ന് കളഭാഭിഷേകം. വൈകിട്ട് 3.30ന് കെട്ടുകാഴ്ച.