പത്തനംതിട്ട: വ്യാപാരി വ്യവസായി ഏകോപനസമിതി (ഹസൻ കോയ വിഭാഗം) ജില്ലാ സമ്മേളനം 25, 26 തീയതികളിൽ നടക്കും.
25ന് വൈകുന്നേരം 4.30ന് പത്തനംതിട്ട വൈ.എം.സി.എ ഹാളിൽസംസ്ഥാന ഭാരവാഹികൾക്ക് സ്വീകരണവും പൊതുസമ്മേളനവും .വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന പ്രസിഡന്റ് ജോബി വി. ചുങ്കത്ത് മുഖ്യപ്രഭാഷണം നടത്തും. വർക്കിംഗ് പ്രസിഡന്റ് ടി.എഫ്. സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി സി.എച്ച്. ആലിക്കുട്ടി ഹാജി, ട്രഷറർ കെ.എസ്. രാധാകൃഷ്ണൻ, വൈസ് പ്രസിഡന്റ് കലാലയം സുകു, എം. നസീർ, സുനിൽ കുമാർ, സെക്രട്ടറി എസ്.എസ്. മനോജ്, വി.എ. ജോസ്, കെ.പി. ശ്രീധരൻ തുടങ്ങിയവർ സംസാരിക്കും.
26ന് 3.30ന് മൈലപ്ര സാംസ് ഗാർഡനിൽ വനിതാ സംഗമം നഗരസഭ ചെയർപേഴ്‌സൺ റോസ്‌ലിൻ സന്തോഷ് ഉദ്ഘാടനം ചെയ്യും. 4ന് വ്യാപാരി വ്യവസായി സമ്മേളനം ജില്ലാ പൊലീസ് മേധാവി ജി. ജയദേവ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്ര, ജില്ലാ ഭാരവാഹികളായ ഏബ്രഹാം പരുവാനിക്കൽ, ഷാജി മാത്യു, ആലിഫ് ഖാൻ മേധാവി, സുരേഷ് ബാബു, കെ..പി തമ്പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.