അടൂർ : കേരള ശാസ്ത്ര സാഹിത്യപരിഷത്ത് ജില്ലാ കമ്മിറ്റി സമാഹരിച്ച ശാസ്ത്രമാസിക വരിസംഖ്യ ഏറ്റുവാങ്ങലും സെമിനാറും ഇന്ന് അടൂർ ബി. ആർ.സി ഹാളിൽ നടക്കും. വൈകിട്ട് 3.30 ന് ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ഡോ.കെ.പി.കൃഷ്ണൻകുട്ടി മോഡറേറ്റർ ആയിരിക്കും. ഭരണഘടനയും മൂല്യ സങ്കൽപ്പവും എന്ന വിഷയം പ്രൊഫ. പി.കെ. രവീന്ദ്രൻ അവതരിപ്പിക്കും.