ചിറ്റാർ: ​ പാചകവാതക കണക്ഷൻ നൽകാമെന്ന് പറഞ്ഞ് ചിറ്റാർ .വയ്യാറ്റുപുഴപ്രദേശങ്ങളിൽ തട്ടിപ്പ്. 3800 രൂപ വാങ്ങിയാണ് ആളുകളെ കബളിപ്പിക്കുന്നത് . കരുനാഗപ്പള്ളി സ്വദേശി നിസ്റ്റർ എന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത് .
ഒരു സിലിണ്ടർ മാത്രമുള്ള വീടുകളിൽ ചെന്ന് ഒരു കണക്ഷന് രണ്ട് കുറ്റികൾ എടുക്കണമെന്നും അല്ലാത്തപക്ഷം നിലവിലുള്ള ഗ്യാസ് കണക്ഷൻ നഷ്ട്ടപ്പെടുമെന്നും പറഞ്ഞു. പണം വാങ്ങിയ ശേഷം ശബരി ഗ്യാസ് ഏജൻസിയുടെ പേരിലുള്ള രസീത് നൽകി. നാല് മാസത്തിനുള്ളിൽ കണക്ഷൻ ലഭിക്കുമെന്നാണ് പറഞ്ഞത്. മൂന്ന് മാസം കഴിഞ്ഞിട്ടും വിവരം ഇല്ലാത്തതിനെ തുടർന്ന് വീട്ടുകാർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല. പൊലീസിൽ പരാതി നൽകി.