pusthakolsavam
നാലാമത് ജില്ലാ പുസ്‌കോത്സവം രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രൊഫ. പി. ജെ. കുര്യൻ ഉദ്ഘാടനം ചെയ്യുന്നു

മല്ലപ്പള്ളി: മാനവീകതയുടെ മൂല്യങ്ങൾ അനുഭവിക്കാനും അത് മറ്റുള്ളവരിലേക്ക് പകരുവാനും വായന അനിവാര്യമാണെന്ന് പ്രൊഫ.പി.ജെ.കുര്യൻ പറഞ്ഞു.നാലാമത് ജില്ലാ പുസ്‌കോത്സവം മല്ലപ്പള്ളിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കലാപകലുഷിതമായ അന്തരീക്ഷം സംജാതമാകുന്നത് തിരിച്ചറിഞ്ഞുള്ള പഠനങ്ങളുടെയും വായനയുടെയും അപര്യാപ്തത കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു.പ്രൊഫ.ജേക്കബ് എം.ഏബ്രഹാം അദ്ധ്യത വഹിച്ചു.കൊച്ചിൻ ഷിപ്പ് യാർഡ് ഡയറക്ടർ ബി.രാധാകൃഷ്ണമേനോൻ ചന്ദ്രയാൻ ടീമിലുണ്ടായിരുന്ന തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റർ വെഹിക്കിൾ ഡയറക്ടറും വായ്പൂര് പെരിഞ്ചേരിമണ്ണിൽ കുടുംബാംഗവുമായ പി.എം.ഏബ്രഹാം,ഇരവിപേരൂർ സെന്റ് ജോൺസ് സ്‌കൂൾ കായികാദ്ധ്യാപകൻ അനീഷ് തോമസ്,കരുണ ഓട്ടോ ഫ്രണ്ട്‌സ് തൊഴിലാളികൾ,കീഴ്‌വായ്പൂര് കൊച്ചുപുത്തൂർ ചന്ദ്രശേഖരപണിക്കർ എന്നിവർക്ക് പുരസ്‌കാരം നൽകി. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ.റെജി തോമസ്, എസ്.വി.സുബിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഉണ്ണികൃഷ്ണൻ നടുവിലേമുറി, കുഞ്ഞുകോശി പോൾ, പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ, വൈസ് പ്രസിഡന്റ് രോഹിണി ജോസ്, അംഗം എബി മേക്കരിങ്ങാട്ട്,വി.ജ്യോതിഷ് ബാബു, അഡ്വ. ജിനോയ് ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു. ക്ഷേത്ര പ്രവേശന വിളംബര സ്മാരക ശ്രീ ചിത്തിര തിരുനാൾ സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ജില്ലയിലെ ത്രിതല പഞ്ചായത്തുകളുടെയും കെ.എസ്.എഫ്.ഇ.യുടെയും സഹകരണത്തോടെയാണ് മേള നടത്തുന്നത്.