മല്ലപ്പള്ളി: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക എന്നീ മുദ്രാവാക്യകൾ ഉയർത്തി 26ന് എൽ.ഡി.എഫിന്റ നേതൃത്വത്തിൽ നടക്കുന്ന മനുഷ്യ മഹാശൃംഖലയുടെ പ്രചരണാർത്ഥം സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി.ജയൻ നയിക്കുന്ന വാഹന പ്രചരണ ജാഥയ്ക്ക് വായ്പ്പൂരിൽ സ്വീകരണം നൽകി. രാജു എബ്രഹാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സി.പി.ഐ ജില്ലാ കൗൺസിൽ അംഗം കെ.സതീശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കൺട്രോൾ കമ്മിക്ഷൻ അംഗം എം.വി.വിദ്യാധരൻ, മണ്ഡലം സെക്രട്ടറി അഡ്വ. മനോജ് ചരളേൽ, സി.പി.എം റാന്നി ഏരിയ സെക്രട്ടറി പി.ആർ.പ്രസാദ്, മഹിളാ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബിന്ദു ചന്ദ്രമോഹൻ, ഇ.കെ.അജി, അനീഷ് ചുങ്കപ്പാറ, കെ.സുരേഷ്, അസിസ് റാവുത്തർ, ഫിലിപ്പ് കുരുടാമണ്ണിൽ, ജോസഫ് തിരുവംമുറി എന്നിവർ പ്രസംഗിച്ചു.