അടൂർ : ജെ. ടി. യു. സി ജില്ലാ പ്രവർത്തക യോഗം ജനതാദൾ (എസ്) ദേശീയ ജനറൽ സെക്രട്ടറി ഡോ. എ. നീലലോഹിതദാസൻ നാടാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് അഡ്വ. കൊല്ലങ്കോട് രവീന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പേരൂർ ശശിധരൻ, പന്തളം മോഹൻദാസ് എന്നിവർ പ്രസംഗിച്ചു. ജില്ലാ ഭാരവാഹികളായി ജയൻ അടൂർ (പ്രസിഡന്റ്), ബിജോ പി. മാത്യൂ (ജനറൽ സെക്രട്ടറി), സുമേഷ് എെശ്വര്യ, ബിജു നെല്ലികുന്നത്ത്, സണ്ണി കവലയിൽ (വൈസ് പ്രസിഡന്റുമാർ), രാമചന്ദ്രൻ നായർ, ഡാനിയേൽ കൈപ്പട്ടൂർ ) സെക്രട്ടറിമാർ), റെനി വർഗീസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. 26 ന് നടക്കുന്ന മനുഷ്യ മഹാശൃംഖല വിജയിപ്പിക്കുന്നതിനും ഫെബ്രുവരി 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൽ പരമാവധി പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിനും തീരുമാനിച്ചു.