തിരുവല്ല: കുറ്റൂർ പുത്തൂർക്കാവ് ദേവീക്ഷേത്രത്തിലെ മകരഭരണി ഉത്സവവും ഭാഗവത സപ്താഹയജ്ഞവും 24 മുതൽ അടുത്തമാസം രണ്ടുവരെ നടക്കും. 24ന് രാവിലെ ഏഴുമുതൽ നാരായണീയപാരായണം, ഉച്ചയ്ക്ക് ഒന്നിന് പ്രസാദമൂട്ട്. 25ന് 7.30ന് പറയ്‌ക്കെഴുന്നെള്ളിപ്പ്, രാവിലെ എട്ടുമുതൽ ദേവീഭാഗവതപാരായണം, 26ന് രാവിലെ 7.15ന് ഭദ്രദീപപ്രതിഷ്ഠ, 7.30ന് ഭാഗവതപാരായണ ആരംഭം, 7.45ന് പറയ്‌ക്കെഴുന്നള്ളിപ്പ്, വൈകിട്ട് ഏഴിന് ഭജന. 27ന് 7.30മുതൽ ഭാഗവതപാരായണം, ഉച്ചയ്ക്ക് ഒന്നുമുതൽ പ്രസാദംഊട്ട്, വൈകിട്ട് 7.30 മുതൽ ആചാര്യപ്രഭാഷണം. ദിവസവും രാവിലെ ഏഴുമുതൽ ഭാഗവതപാരായണം. 30ന് ഉച്ചയ്ക്ക് ഒന്നിന് പ്രസാദംഊട്ട്, രാത്രി എട്ടിന് ശ്രുതിലയ ഓർക്കസ്ട്രയുടെ ഭക്തിഗാനമേള. 31ന് വൈകിട്ട് 7.30 മുതൽ ഭജൻസ്, ഒന്നിന് രാത്രി 7.30 മുതൽ തിരുവാതിരകളി, രണ്ടിന് രാവിലെ ഒമ്പതിന് പൊങ്കാല, 10 മുതൽ നവകം, 11ന് പൊങ്കാലനിവേദ്യം, വൈകിട്ട് അഞ്ചിന് ദേവിമാരുടെ എഴുന്നള്ളത്ത്.