23-ngo-2

പത്തനംതിട്ട: കേ​ര​ള എൻ.ജി.ഒ യൂണിയൻ പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏരിയായുടെ വാർഷിക സമ്മേളനം യൂ​ണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ഹാജറ ടി.എം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് വി.ഷാജു പതാക ഉയർത്തി. ഏരിയ സെക്രട്ടറി വി.പ്രദീപ് പ്രവർത്തന റി​പ്പോർട്ടും ട്രഷറർ ടി.ആർ. ബിജുരാജ് വരവ് ചെലവു കണക്കും അവതരിപ്പിച്ചു. ഭാരവാഹികളായി വി.ഷാജു (പ്രസി​ഡന്റ്) എം.എ.സ​ജിദ, ജോസ് തോമസ് (വൈസ് പ്രസിഡന്റുമാർ), വി. പ്ര​ദീപ് (സെക്ര​ട്ടറി) അനിൽ കു​മാർ, ആർ.ജി.കൃഷ്ണകുമാർ (ജോയിന്റ് സെക്രട്ടറിമാർ), ടി.ആർ.ബിജു​രാജ് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.