കോന്നി : ഗാർഹിക ആവശ്യങ്ങൾക്കുള്ള തേക്കുതടികളുടെ ചില്ലറ വില്പന 29 മുതൽ കോന്നി തടി ഡിപ്പോയിൽ നടക്കുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു. വീട് നിർമ്മിക്കാനുള്ള അനുമതി പത്രവും പ്ളാനിന്റെ കോപ്പിയും ഹാജരാക്കണം. രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെയാണ് വിതരണം. ഫോൺ : 04682 247927.