അടൂർ: ബി.ജെ.പി ജില്ലാ സെക്രട്ടറി എം. ജി. കൃഷ്ണകുമാറിന്റെ വീടിന് മുന്നിൽ കിടന്ന സംസ്ഥാന കമ്മിറ്റിയുടെ കാറിന്റെ ഗ്ലാസുകൾ അജ്ഞാതർ തകർത്തു. ചൊവ്വാഴ്ച രാത്രി പന്ത്രണ്ടോടെയായിരുന്നു സംഭവം. ചേന്നംപള്ളിയിൽ കെ.പി.റോഡരികിലുള്ള വീടിന് മുന്നിൽ കിടക്കുകയായിരുന്നു കാർ. ബി.ജെ.പി സംസ്ഥാന നേതാക്കളെത്തി ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് സംഭവം. വിരലടയാള വിദഗ്ദ്ധർ തെളിവ് ശേഖരിച്ചു. സി.ഐ യു.ബിജുവിന്റെ നേതൃത്വത്തിൽ പൊലീസെത്തി അന്വേഷണം ആരംഭിച്ചു.