കിടങ്ങന്നൂർ: മലങ്കര കത്തോലിക്കാ സഭയിലെ സീനിയർ വൈദികൻ ഫാ.സഖറിയാസ് നെടിയകാലായിൽ (രാജനച്ചൻ67) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച രാവിലെ 10.30ന് മെഴുവേലി സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ. അടൂർ പി വി എൽ പി എസ്, കൊടുമൺ സെന്റ് പീറ്റേഴ്‌സ് യു പി എസ്, ചേപ്പാട്‌സി കെ എച്ച് എസ്, മൈലപ്ര എസ്എച്ച് എച്ച് എസ് എസ്, ഓമല്ലൂർ ആര്യഭാരതി എന്നീ സ്‌കൂളുകളിൽ അദ്ധ്യാപകനായിരുന്നു. വിവിധ ഇടവകകളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതയുടെ ബൈബിൾ പ്രേക്ഷിത കാര്യാലയത്തിന്റെ ഡയറക്ടറയിരുന്നു. സഹോദരങ്ങൾ: സിസ്റ്റർ ബെൻസി ഡി എം, സി എൻ തോമസ് (കുവൈറ്റ്), ഓമനാ ജോസ് (റിട്ട. അദ്ധ്യാപിക സെന്റ് ആൻസ്. ചെങ്ങന്നൂർ), മോനി തോമസ് (സൗദി), ഡെയ്‌സി തോമസ് (പോപ്പ് പയസ് എച്ച്എസ്എസ് കറ്റാനം), ഷൈനി തോമസ് (അദ്ധ്യാപിക. സെന്റ് തോമസ് സെൻട്രൽ സ്‌കൂൾ കടമ്പനാട്).