
കല്ലൂപ്പാറ: പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തത ലക്ഷ്യമാക്കി കൃഷിഭവൻ മുഖേന നടപ്പാക്കുന്ന ജീവനി പദ്ധതി കല്ലൂപ്പാറ പഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സൂസൻ തോമസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മെമ്പർമാരായ ഗിരികുമാർ, എബി മേക്കരിങ്ങാട്ട്, എം.ജെ.ചെറിയാൻ, മോളിക്കുട്ടി ഷാജി, ജ്ഞാനമണി മോഹൻ, മറിയാമ്മ വർഗീസ്, ജോളി റെജി, അജിതാ വിൽക്കി, ഡെയ്‌സി വർഗീസ്, കൃഷി ഓഫീസർ ഷമീറ ഷെരീഫ് ,ജയശ്രീ, രാജേഷ് എന്നിവർ പ്രസംഗിച്ചു.