പത്തനംതിട്ട: കേബിൾ ടി.വി. ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം 24,25 തീയതികളിൽ റാന്നിയിൽ

നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും. രാജു ഏബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. കെ. യു.ജനീഷ് കുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും.

ബിനു ശിവദാസ്, സതീഷ്‌കുമാർ , ഗിരിജാ മധു , എം. ജി. കണ്ണൻ,ജോസഫ് കുരിയാക്കോസ്, അഡ്വ. ഷൈൻ ജി.കുറുപ്പ്, അഡ്വ. മനോജ് ചരളേൽ , സി. വി. മാത്യു, ബിജു ,ജ്യോതികുമാർ ,നിസാർ കോയാപറമ്പിൽ ,അജിഫിലിപ്പ് ,സുഭാഷ് ബാബു എന്നിവർ സംസാരിക്കും. 25 ന് പ്രതിനിധി സമ്മേളനം സംസ്ഥാനപ്രസിഡന്റ്

കെ. വിജയകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി തോമസ് പി. ചാക്കോ , സുരേഷ്ബാബു, ഷാജൻനായർ എന്നിവർ പെങ്കടുത്തു.