കല്ലൂപ്പാറ : ഓർത്തഡോക്‌സ് സിറിയൻ കൺവെൻഷൻ ഫെബ്രുവരി 2 മുതൽ 9 വരെ നടക്കും. പന്തൽ കാൽ നാട്ടുകർമ്മം പ്രസിഡന്റ് ഫാ.കോശി ഫിലിപ്പ് നിർവ്വഹിച്ചു. സൺഡേസ്‌കൂൾ കുട്ടികളെ പങ്കെടുപ്പിച്ച് പാഠൃതര മത്സരം കല്ലൂപ്പാറ വലിയപള്ളിയിൽ നടത്തി. സഭയിലെ പ്രഗത്ഭരായ പ്രസംഗകർ വിവിധ ദിവസങ്ങളിൽ സുവിശേഷ ദൂത് അറിയിക്കും. ഫാ.കോശി ഫിലിപ്പ് (പ്രസിഡന്റ്) ഫാ. ജോൺ ചാക്കോ (സെക്രട്ടറി), ഫാ.കെ.വൈ.വിൽസൺ (വൈ. പ്രസിഡന്റ് ), വിജോയി പുത്തോട്ടിൽ (ട്രഷറാർ) എന്നിവർ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിക്കുന്നു.