മല്ലപ്പള്ളി: പൗരത്വബിൽ നടപ്പാക്കി മതേതര രാഷ്ട്രമായ ഇന്ത്യയിലെ ജനങ്ങളെ ജാതീയമായി വേർതിരിക്കുവാനുള്ള ബി.ജെ.പി ശ്രമം നടക്കില്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി അംഗം
പ്രൊഫ. പി.ജെ.കുര്യൻ അഭിപ്രായപ്പെട്ടു. ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വം നിലനിറുത്തുവാൻ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സ് പ്രതിജ്ഞാബദ്ധമാണെന്നും പൗരത്വനിയമത്തിലൂടെ ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങളെ പുറത്താക്കാനുള്ള ശ്രമം അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് നയിക്കുന്ന ജില്ലാ പദയാത്രയുടെ മലപ്പള്ളി ബ്ലോക്ക്തല ഉത്ഘാടനം നുറോമ്മാവിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പി.ടി. ഏബ്രഹാം അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഡി.സി.സി. ഭാരവാഹികളായ റിങ്കു ചെറിയാൻ, അഡ്വ. റെജി തോമസ്, കോശി പി. സഖറിയ, മാത്യു ചാമത്തിൽ, പ്രസാദ് ജോർജ്ജ്, രാജു പുളിമൂട്ടിൽ, ലാലു തോമസ്, സജി ചാക്കോ, എ.ഡിജോൺ, പി.എം. റെജിമോൻ, പി.കെ.തങ്കപ്പൻ, സാജൻ ഏബ്രഹാം, എബി മേക്കരിങ്ങാട്ട്, കെ.ജി.സാബു, കീഴ് വായ്പൂര് ശിവരാജൻ നായർ,ഉണ്ണികൃഷ്ണൻ നടുവിലേമുറി, ലിൻസൺ പാറോലിക്കൽ, വി.രാഘവൻ, ബിജു പുറത്തൂട്ട്, ടി.ജി.രഘുനാഥപിള്ള, തമ്പി കോട്ടച്ചേരിൽ എന്നിവർ പ്രസംഗിച്ചു. മല്ലപ്പള്ളിയിൽ നൽകിയ സ്വീകരണത്തിന് മണ്ഡലം പ്രസിഡന്റ് കെ.ജി.സാബു അദ്ധ്യക്ഷത വഹിച്ചു. അഡ്വ.റെജി തോമസ്, ടി.ജി. രഘുനാഥപിള്ള, എ.ഡി.ജോൺ, തമ്പി കോട്ടച്ചേരിൽ,ബിജു പുറത്തുട്ട്, ബാബു താന്നിക്കുളം, റെജി പമ്പഴ, മധു പുന്നാനിൽ, സാം പനമൂട്ടിൽ, മാത്യൂസ് പി. മാത്യു, വി.സി.ചാണ്ടി, കുര്യൻ പി.ജോർജ്ജ്, ആഷിൽ കളത്തുങ്കൽ, ജോയൽ റെജി, മോനി ഇരുമേട എന്നിവർ പ്രസംഗിച്ചു.