പത്തനംതിട്ട: അലിയാർ ബാവസാഹിബ് ചാരിറ്റബിൾ കുടുംബ ട്രസ്റ്റിന്റെയും കൊല്ലം മെഡിട്രീന ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് 26ന് രാവിലെ 9 മുതൽ വൈകിട്ട് 4 വരെ നടക്കും. കൊല്ലം മെഡിട്രീന ആശുപത്രിയിലെ ജനറൽ മെഡിസിൻ, കാർഡിയോളജി, അസ്ഥിരോഗം തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ദ്ധരായ ഡോക്ടർമാരുടെ സേവനം ലഭ്യമാക്കുന്ന ക്യാമ്പ് പത്തനംതിട്ട ടൗൺ ജുമാമസ്ജിദിന് സമീപമുള്ള അൽ - അമാൻ സ്‌കൂളിൽ ആന്റോ ആന്റണി എം.പി ഉദ്ഘാടനം ചെയ്യും.