പത്തനംതിട്ട : സ്മാർട്ടാകേണ്ടത് വില്ലേജ് ഓഫീസ് കെട്ടിടങ്ങൾ മാത്രമല്ല അവിടുത്തെ ഉദ്യോഗസ്ഥർ കൂടിയാണെന്ന് റവന്യുഭവന നിർമ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടിയ ഏനാത്ത് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ സൗകര്യങ്ങളോടും കൂടിയ ഓഫീസിലിരുന്ന് സംതൃപ്തമായ മനസോടെ ജീവനക്കാർ പ്രവർത്തിക്കുമ്പോൾ ജനങ്ങളെക്കൂടി സംതൃപ്തരാക്കാൻ കഴിയും എന്ന വിശ്വാസമാണു സർക്കാരിനുള്ളത്. ജനങ്ങളുടെ പ്രശ്‌നങ്ങൾ യഥാവിധി യഥാസമയം പരിഹരിക്കുക എന്നതാണ് ഈ സർക്കാരിന്റെ നയം.
ചിറ്റയം ഗോപകുമാർ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ പി.ബി നൂഹ്, എ.ഡി.എം അലക്‌സ് പി.തോമസ് , പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബീനാപ്രഭ, ജില്ലാ പഞ്ചായത്ത് അംഗം ബി.സതികുമാരി, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്. രാധാകൃഷ്ണൻ, ഏഴംകുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാമണി ഹരികുമാർ, അടൂർ തഹസിൽദാർ ബീന എസ്. ഹനീഫ്, രാഷ്ട്രീയ കക്ഷി പ്രതിനിധികളായ എ.പി ജയൻ, മണ്ണടി പരമേശ്വരൻ, ബി. ജോൺ കുട്ടി, അനിൽ ഏനാത്ത് എന്നിവർ പങ്കെടുത്തു.