പത്തനംതിട്ട: എസ് വൈ എസ് ജില്ലാ യുവജന റാലിയും പൊതുസമ്മേളനവും നാളെ പത്തനംതിട്ടയിൽ നടക്കും. രാവിലെ 9ന് പ്രതിനിധി സമ്മേളനം അലങ്കാർ ടൂറിസ്റ്റ് ഹോമിൽ നടക്കും. വൈകിട്ട് 4ന് റാലി. . തുടർന്ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ രാജു ഉദ്ഘാടനം ചെയ്യും. കേരള മുസ്ലീം ജമാഅത്ത് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് ഹാജി അലങ്കാർ അദ്ധ്യക്ഷനായിരിക്കും. ആന്റോ ആന്റണി എം പി, കെ യു ജനീഷ് കുമാർ എം എൽ എ, ഡോ. മുഹമ്മദ് കുഞ്ഞ് സഖാഫി, എ സൈഫുദ്ദീൻ ഹാജി, താഹ മുസ്ലിയാർ കായംകുളം,ജലീൽ സഖാഫി കടലുണ്ടി, ഡോ. അലി അൽ ഫൈസി, മുഹമ്മദ് ജുനൈദ് അസ്ഹരി എന്നീവർ പ്രസംഗിക്കും.