24-dr-chepsy

തിരുവല്ല : ഉന്നതനിലവാരമുള്ള ചികിത്സ സാധാരണജനങ്ങൾക്ക് പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തിൽ ബിലീവേഴ്‌സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റ്, രക്ത, മജ്ജ രോഗ ചികിത്സാ സെന്റർ പ്രവർത്തനം ആരംഭിച്ചു.വെല്ലൂർ സി.എം.സിയിലും സിയാറ്റിൽ ഫ്രെഡ് ഹച്ച് കാൻസർ ആൻഡ് റിസേർച്ച് സെന്ററിലുമായി പരിശീലനം നേടിയ ക്ലിനിക്കൽ ഹെമറ്റോളജി, ബോൺ മാരോ ട്രാൻസ്പ്ലാന്റേഷൻ വിദഗ്ദ്ധൻ ഡോ.ചെപ്‌സി സി.ഫിലിപ്പിന്റെ മേധാവിത്വത്തിലാണ് സെന്റർ പ്രവർത്തിക്കുന്നത്. രക്തസംബന്ധമായ അസുഖങ്ങൾ (ഹീമോഗ്ലോബിന്റെയും വൈറ്റ് ബ്ലെഡ് സെല്ലുകളുടെയും പ്ലേറ്റ്‌ലെറ്റുകളുടെയും കുറവ് ) ഉള്ളവരെയും,രക്താർബുദം, ലിംഫോമാ, മൈലോമാ തുടങ്ങിയ അസുഖങ്ങളുള്ളവരെയുമാണ് ഈ വിഭാഗത്തിൽ ചികിത്സിക്കുക. കേരളത്തിനകത്തും പുറത്തുമുള്ള അനവധി പേർക്ക് ഗുണം ലഭിക്കുന്ന ഈ സെന്ററിനോടനുബന്ധിച്ച് ബോൺ മാരോ/ സ്റ്റെം സെൽ ട്രാൻസ്പ്ലാന്റേഷൻ യൂണിറ്റ് കൂടി അധികം വൈകാതെ തുടങ്ങാൻ ബിലീവേഴ്‌സ് ആശുപത്രിക്ക് പദ്ധതിയുണ്ടെന്ന് ഡയറക്ടറും സി.ഇ.ഒയുമായ ഡോ. ജോർജ് ചാണ്ടി മറ്റീത്ര അറിയിച്ചു.