പന്തളം : വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനും ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും പന്തളം കൃഷിഭവന്റെ സഹായത്തോടെ മങ്ങാരം ഗവ.യു.പി സ്‌കൂളിൽ ആരംഭിച്ച ജൈവ പച്ചക്കറി കൃഷി യുടെ വിളവെടുപ്പ് കൃഷി ഓഫീസർ എസ്.എൽ.ശ്യംകുമാർ ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മനേജിംഗ് കമ്മിറ്റി ചെയർമാൻ ബി.മനോജ് കുമാറിന്റെ അദ്ധ്യക്ഷനായിരുന്നു. പ്രഥമാദ്ധ്യാപിക ഡി.രജിത, സ്‌കൂൾ മനേജിംഗ് കമ്മിറ്റി അംഗം കെ.എച്ച് .ഷിജു , മാതൃസമിതി പ്രസിഡന്റ് രമ്യാ സുരേന്ദ്രൻ, ഹരിത ക്ലബ്ബ് കോഒാർഡിനേറ്റർ പി.കൃഷ്ണൻ നായർ, വിഭു നാരായണൻ ,കെ.ജനി, റഹ്മത്ത് എന്നിവർ സംസാരിച്ചു .