പത്തനംതിട്ട : കടമ്മനിട്ട മൗണ്ട് സിയോൻ എൻജിനീയറിംഗ് കോളേജിലെ മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ ബഹിരാകാശ പദ്ധതി എന്ന വിഷയത്തിൽ സെമിനാർ നടത്തി. കോളേജ് മാനേജിംഗ് ഡയറക്ടർ ഏബ്രഹാം ജോസഫ് കലമണ്ണിൽ ഉദ്ഘാടനം ചെയ്തു. മൗണ്ട് സിയോൻ കോർപ്പറേറ്റ് മാനേജർ കെ.കെ ജോസ് അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡോ. കെ. മാത്യു, വൈസ് പ്രിൻസിപ്പൽ പ്രൊഫ. തോമസ് ജോടജ്, പ്രൊഫ. ശ്രീകുമാർ, പ്രൊഫ. നവിഷ് കുമാർ എന്നിവർ സംസാരിച്ചു. ശാസ്ത്രജ്ഞരായ രാജേഷ് പ്രഭുദാസ് മഹോദ, വി.ടി റോബിൻ, വി.ആർ പാർവതി എന്നിവർ നേതൃത്വം നൽകി.