പത്തനംതിട്ട : സാധുജന വിമോചന സംയുക്ത വേദിയുടെ ആഭിമുഖ്യത്തിൽ 26ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിക്കും. വൈകിട്ട് 3ന് കോന്നി പാലത്തിൽ നിന്ന് പ്രകടനം ആരംഭിക്കും. 4ന് ചന്തമൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. ചെങ്ങറ സമര ഭൂമി പ്രസിഡന്റ് അനിൽ കുമാർ പത്തനാപുരം അദ്ധ്യക്ഷത വഹിക്കും. എം.ജി സന്തോഷ് കുമാർ മുഖ്യപ്രഭാഷണം നടത്തും. പശ്ചിമ ഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി റജി മലയാലപ്പുഴ, ടി.എച്ച് സിറാജുദ്ദിൻ, മിനി കെ. ഫിലിപ്പ്, ആറന്മുള ഭൂസമരസമിതി കൺവീനർ ശരണ്യ രാജ്, സാധുജന വിമോചന സംയുക്ത വേദി ജോ. സെക്രട്ടറി പി.കെ ബാബു, സംസ്ഥാന കമ്മിറ്റിയംഗം ഓമന സുനിൽ, ചെങ്ങറ സമര ഭൂമി സെക്രട്ടറി കെ.എസ് ഗോപി എന്നിവർ സംസാരിക്കും.