തുമ്പമൺ ഏറം: പുലിപ്പാറമല മലയച്ഛൻ മഹാദേവക്ഷേത്രത്തിലെ പ്രതിഷ്ഠാ കർമ്മവും ക്ഷേത്ര സമർപ്പണ സദസും 30 വരെ നടക്കും. 30ന് രാവിലെ 5ന് ഗണപതിഹോമം, താഴികക്കുട പ്രതിഷ്ഠ, കലശാഭിഷേകം. രാവിലെ 11.30ന് പൊങ്കാല സമർപ്പണത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂ‌ർണാദേവി ദീപം തെളിക്കും. ഉച്ചയ്ക്ക് 12ന് നിറസമർപ്പണം. 12.30ന് നൂറും പാലും. വൈകിട്ട് 4ന് ക്ഷേത്ര സമർപ്പണ സദസ് ഗാനരചയിതാവ് വയലാർ ശരത്ചന്ദ്രവർമ്മ ഉദ്ഘാടനം ചെയ്യും. ക്ഷേത്രം പ്രസിഡന്റ് എം.ജി കണ്ണൻ അദ്ധ്യക്ഷത വഹിക്കും. മുൻ ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്ടൻ ഐ.എം വിജയൻ മുഖ്യാതിഥിയാകും. മാദ്ധ്യമപ്രവർത്തകർ രവിവർമ്മ തമ്പുരാൻ മുഖ്യപ്രഭാഷണം നടത്തും. അബ്ദുൾ ഷുക്കൂർ അൽ- കാസിമി, റവ. ഫാ. റോയി എം. ഫിലിപ്പ് എന്നിവർ പ്രഭാഷണം നടത്തും.