തിരുവല്ല: എസ്.എൻ.ഡി.പി യോഗം ആഞ്ഞിലിത്താനം ഗുരുദേവ പാദുക പ്രതിഷ്ഠാ ക്ഷേത്രത്തിലെ പാദുകപൂജാ ഉത്സവം 27 മുതൽ ഫെബ്രുവരി രണ്ടുവരെ നടക്കും. 27ന് ഉച്ചയ്ക്ക് 12.05നും 12.20നും മദ്ധ്യേ ടി.കെ.ചന്ദ്രശേഖരൻ തന്ത്രിയുടെ കാർമ്മികത്വത്തിൽ കൊടിയേറ്റ്. രാത്രി 7.35ന് കലാസന്ധ്യ ഉദ്ഘാടനം മഹാഗുരു സീരിയൽ ഫെയിം ജയൻദാസ് ഉദ്ഘാടനം ചെയ്യും. 7.40ന് മഹാഗുരു മെഗാപരമ്പര ദൃശ്യാവിഷ്‌കാരം. 28ന് രാവിലെ 9.15 മുതൽ ഗുരുഭാഗവത പാരായണം 11.30ന് വിശേഷാൽ ഗുരുപൂജ. 29ന് രാവിലെ 9.15ന് ഭാഗവത പാരായണം 7.35ന് ബാലെ, 30ന് രാവിലെ 7.45ന് പറയ്‌ക്കെഴുന്നള്ളത്ത്. എട്ടിന് ഗുരുഭാഗവത പാരായണം, നാലിന് ചാക്യാർകൂത്ത്, 7.35ന് നാടകം, 31ന് രാവിലെ 7.45ന് പറയ്‌ക്കെഴുന്നള്ളത്ത്, എട്ടിന് ശിവപുരാണ പാരായണം, 7.35ന് ഗാനസന്ധ്യ. ഫെബ്രുവരി ഒന്നിന് രാവിലെ 7.45ന് പറയ്‌ക്കെഴുന്നള്ളത്ത്. എട്ടിന് മഹാദേവിഭാഗവത പാരായണം, 10ന് മാജിക് ഷോ, 11ന് പള്ളിവേട്ട, ഫെബ്രുവരി രണ്ടിന് 8.15ന് നവകം പഞ്ചഗവ്യംപൂജയും പന്തീരടി പൂജയും, 9.15ന് പ്രഭാഷണം - പുണ്യ മോഹനൻ, 11.45ന് ഓട്ടൻതുള്ളൽ ഒന്നിന് ആറാട്ട് സദ്യ, നാലിന് ആറാട്ട് പുറപ്പാട്, 5.30ന് സേവാ 7.30 മുതൽ നാദസ്വരക്കച്ചേരി. ആറാട്ടെഴുന്നള്ളിപ്പ് ക്ഷേത്രത്തിൽ പ്രവേശിച്ചശേഷം തൃക്കൊടിയിറക്ക്. 9.50ന് ബാലെ.