തിരുവല്ല: കേരള ഗസറ്റഡ് ഓഫീസേഴ്സ് ഫെഡറേഷൻ 23-ാമത് ജില്ലാ സമ്മേളനം ഇന്നും നാളെയും തിരുവല്ല പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ നടക്കും. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് ജില്ലാ കൗൺസിൽ യോഗം. നാളെ രാവിലെ 10ന് സി.പി.ഐ. ജില്ലാ സെക്രട്ടറി എ.പി.ജയൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ഡോ.സായി പ്രസാദ് അദ്ധ്യക്ഷത വഹിക്കും. ചിറ്റയം ഗോപകുമാർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ സെക്രട്ടറി എം.എസ്.വിമൽകുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.അനിൽ കണക്കും അവതരിപ്പിക്കും. വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച ഓഫീസർമാരെ സമ്മേളനത്തിൽ ആദരിക്കും. കെ.വി. ബിനോയ്, ഡോ. ജ്യോതി വി.ദേവ്, അജിത് ഗണേഷ്, എസ്.വിനോദ് മോഹൻ, ഡോ.ജെ.ഹരികുമാർ എന്നിവർ പ്രസംഗിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ചർച്ചയും തുടർന്ന് പ്രമേയങ്ങളും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടക്കുമെന്ന് ഭാരവാഹികളായ ഡോ.സായി പ്രസാദ്, എം.എസ്.വിമൽകുമാർ, ഡോ.എസ്.ഹരികൃഷ്ണൻ, ഡോ.അനീഷ് രാജൻ, ബിനോയി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.