24-e-waste
ഇലക്ട്രോണിക് മാലിന്യങ്ങൾ (ഇ​മാലിന്യം) ശേഖരിച്ച് ലൈസൻസ്ഡ് ഏജൻസിക്ക് കൈമാറുന്നതിനുള്ള പ്രവർത്തനം ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്യുന്നു

കോഴ​ഞ്ചേരി: വീട്ടിലും സ്‌കൂളിലും സമീപത്തുമുണ്ടാകുന്ന ഇലക്ട്രോണിക് മാലിന്യങ്ങൾ (ഇ​മാലിന്യം) ശേഖരിച്ച് ലൈസൻസ്ഡ് ഏജൻസിക്ക് കൈമാറുന്നതിനും ഗവ.അംഗീകൃത സംസ്‌കരണ ശാലയിൽ എത്തിച്ച് ശാസ്ത്രീയമായ റീസൈക്ലിംഗ് നടത്തുന്നതിനുമുള്ള പ്രവർത്തനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസി‌ഡന്റ് ജോർജ് മാമ്മൻ കൊണ്ടൂർ ഉദ്ഘാടനം ചെയ്തു. ഇവേസ്റ്റിന്റെ ഭീകരാവസ്ഥ ജനങ്ങളെ ബോദ്ധ്യപ്പെടുത്തുവാനും വലിച്ചെറിയുന്ന ഇത്തരം മാലിന്യങ്ങൾ മൂലം മണ്ണും വായുവും വെള്ളവും മലിനപ്പെടാതെ സംരക്ഷിക്കുവാനും ഈ പ്രവർത്തനം ലക്ഷ്യമിടുന്നു.
മഹാത്മജിയുടെ 150-ാം ജന്മവാർഷിക ദിനത്തിന്റെ ഭാഗമായി കേരള സ്റ്റേറ്റ് ഇലക്ട്രോണിക്‌സ് ടെക്‌നീഷ്യൻസ് അസോസിയേഷനും കേരള സർവോദയ മണ്ഡലവും പ്രകൃതിജീവന സമിതിയും സംയുക്തമായി നടത്തിയ ഈ പദ്ധതി നല്ലപാഠം യൂണിറ്റാണ് സ്‌കൂളിൽ നടപ്പിലാകുന്നത്.കുട്ടികൾ ശേഖരിച്ച 150ൽ പരംവസ്തുക്കൾ സമിതിക്ക് കൈമാറി.ഹെഡ്മിസ്ട്രസ് ജി.രമണി,പി.ടി.എ.പ്രസിഡന്റ് ജോസി മാത്യു,ക്രിസ്റ്റഫർ ദാസ്,ബിജു മാത്യു എന്നിവർ സംസാരിച്ചു.