തിരുവല്ല: പെരിങ്ങര ഗ്രാമപഞ്ചായത്തിൽ 7-ാം വാർഡിൽ ചാലക്കുഴി മിനി സ്റ്റേഡിയത്തിന് സമീപം 90-ാം നമ്പർ അങ്കണവാടിക്ക് പുതിയ കെട്ടിടം നിർമ്മിക്കാനായി 10 ലക്ഷം രൂപ അനുവദിച്ചു. ബ്ലോക്ക് പഞ്ചായത്തിന്റെ ജനകീയാസൂത്രണ പദ്ധതിയിൽപ്പെടുത്തിയാണ് തുക അനുവദിച്ചിട്ടുള്ളത്. ബ്ലോക്കിലെ ഒരു സ്മാർട്ട് അങ്കണവാടിയായിട്ടാണ് നിർമ്മിക്കുന്നത്. കല്ലിടീൽ കർമ്മം പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അംബികാ മോഹൻ നിർവ്വഹിച്ചു. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈപ്പൻ കുര്യൻ അദ്ധ്യക്ഷനായിരുന്നു.