അടൂർ : കോട്ടമുകളിൽ രാഘവന്റെ വ്യാപാര സ്ഥാപനത്തിൽ നിന്ന് ഇരുനൂറു കവറോളം നിരോധിത പുകയില ഉൽപ്പന്നങ്ങൾ അടൂർ സ്റ്റേഷൻ ഹൗസ് ഒാഫീസർ യു.ബിജുവിന്റെ നേതൃത്വത്തിൽ പിടികൂടി. എസ്. ഐ ശ്രീജിത്ത്, ബീറ്റ് ഓഫീസർമാരായ അനുരാഗ് മുരളിധരൻ, ഫിറോസ് കെ. മജീദ് എന്നിവർ പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.