തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ സഭയുടെ തോട്ടഭാഗം യെരുശലേം വലിയപള്ളി പെരുന്നാളും ബൈബിൾ കൺവെൻഷനും ഇന്ന് മുതൽ 26 വരെ നടക്കും. ബൈബിൾ കൺവെൻഷന് ഫാ.കുര്യൻ ഡാനിയേൽ, ഫാ.കുര്യാക്കോസ് മൂലയിൽ കോർ എപ്പിസ്‌കോപ്പാ, ഫാ.സജു മാത്യു എന്നിവർ നേതൃത്വം നൽകും. 25ന് വൈകിട്ട് 6ന് കറ്റോട് ഉമ്മൻ മാത്യുവിന്റെ ഭവനത്തിൽ നിന്ന് പള്ളിയിലേക്ക് റാസ. 27ന് രാവിലെ 9ന് സഭയുടെ പരമാദ്ധ്യക്ഷൻ മോറാൻ മോർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പൊലീത്തയുടെ കാർമ്മികത്വത്തിൽ കുർബാന ഉണ്ടായിരിക്കും.