തിരുവല്ല: നഗരസഭയും വനിതാ ശിശുവികസനവകുപ്പും സംയുക്തമായി 'സധൈര്യം മുന്നോട്ട് പൊതു ഇടം എന്റെ ഇടം' കാമ്പയിന്റെ ഭാഗമായി നഗരത്തിൽ രാത്രികാലയാത്ര സംഘടിപ്പിച്ചു. വനിതകളുടെ രാത്രികാല യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായിരുന്നു യാത്ര. മുത്തൂർ ജംഗ്ഷനിൽ നിന്ന് ടൗൺവരെ നഗരത്തിലെ വിവിധ ഇടവഴികളിലൂടെ നടത്തിയ യാത്രയിൽ നഗരസഭ കൗൺസിലിലെ വനിതാ അംഗങ്ങൾ, റസിഡൻസ് അസോസിയേഷൻ അംഗങ്ങൾ, വനിതാ ശിശുവികസന കൗൺസിലംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, അങ്കണവാടി പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. ടൗണിൽ നടന്ന സമാപന സമ്മേളനത്തിൽ നഗരസഭ ഐ.സി.ഡി.എസ്. സൂപ്പർവൈസർ രാജശ്രീ രാജൻ, വൈസ്‌ചെയർപേഴ്‌സൺ അനു ജോർജ്, ക്ഷേമകാര്യ ചെയർപേഴ്‌സൺ റീനാ സാമുവൽ, അംഗങ്ങളായ ഷീലാ വർഗീസ്, കെ.കെ. സാറാമ്മ, അരുന്ധതി രാജേഷ്, ടി.എസ്. ശരണ്യ, ബിന്ദു സംക്രമത്ത്, സാറാമ്മ ഫ്രാൻസിസ്, ജയശ്രി മുരിക്കനാട്ടിൽ, ശാന്തമ്മ മാത്യു, റീനാമാത്യു, എൽസി ജോർജ്, സുജാമാത്യു, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ശോഭ വിനു എന്നിവർ പ്രസംഗിച്ചു.