കോന്നി: കോന്നി ഗവൺമെന്റ് മെഡിക്കൽ കോളേജ് എത്രയും വേഗം പ്രവർത്തനമാരംഭിക്കാൻ നടപടി സ്വീകരിക്കണമെന്ന് എൻ.ജി.ഒ യൂണിയൻ കോന്നി ഏരിയാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.എൽ.ഡി.എഫ് ഭരണത്തിൽ വലിയ നിർമ്മാണപുരോഗതിയാണ് മെഡിക്കൽ കോളേജിന് ഉണ്ടായത്.ശബരിമല തീർത്ഥാടകർക്ക് അടക്കം പ്രയോജനകരമായ പദ്ധതി മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് വലിയ വളർച്ചയ്ക്ക് കാരണമാകുമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.സമ്മേളനം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം ടി.കെ.കുമാരി സതി ഉദ്ഘാടനം ചെയ്തു.ഏരിയാ പ്രസിഡന്റ് ബി.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ഏരിയാ സെക്രട്ടറി എം.പി.ഷൈബി പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പി.കെ.പ്രദീപ് വരവുചെലവ് കണക്കും അവതരിപ്പിച്ചു.ജി.അനീഷ് കുമാർ, എസ്.ശ്രീലത,എസ്.സുഗന്ധി,സന്തോഷ്.വി.നായർ,ഐ.ദിൽഷാദ്, കെ.എം.അംജദ് തുടങ്ങിയവർ പ്രസംഗിച്ചു.ഭാരവാഹികളായി ബി.വിനോദ് കുമാർ (പ്രസിഡന്റ്),എം.സുമാദേവി,കെ.എം.അംജദ് (വൈസ് പ്രസിഡന്റുമാർ), എം.പി.ഷൈബി (സെക്രട്ടറി ) സന്തോഷ്.വി.നായർ,ഐ.ദിൽഷാദ് (ജോയിന്റ് സെക്രട്ടറിമാർ),പി.കെ.പ്രദീപ് (ട്രഷറർ )തുടങ്ങിയവരെ തെരഞ്ഞെടുത്തു.