ഓമല്ലൂർ: കേരളാ സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഓമല്ലൂർ യൂണിറ്റിന്റെ 28-ാമത് വാർഷിക യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു.ടി.ആർ രാജപ്പൻ അദ്ധ്യക്ഷത വഹിച്ചു.പി.എസ് ജോൺ,ടി.ഡി ജോയിക്കുട്ടി,സി.കെ മാത്തുണ്ണി,മനോജ് കുമാർ,ടി.എൻ ഗോപാലകൃഷ്ണൻ നായർ എന്നിവർ സംസാരിച്ചു.ഡോ.ജിനു ശേഖർ ആരോഗ്യ പഠനക്ലാസ് നടത്തി.ഭരണ സമിതിയിലേക്ക് പി.ആർ.മോഹനൻ നായർ (പ്രസിഡന്റ്),ടി.ആർ രാജപ്പൻ (സെക്രട്ടറി),എം.എൻ രവികുമാർ (ഖജാൻജി) എന്നിവരെ തെരഞ്ഞെടുത്തു.