കലഞ്ഞൂർ: ദേശീയ ബാലികാ ദിനാചരണം ഗവ.ഹയർ സെക്കന്ററി ആന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ നടന്നു. ഒപ്പുശേഖരണം, റാലി, സ്ത്രീ ജന്മം ദ്യശ്യാവിഷ്‌കാരം എന്നിവ നടന്നു. പിടിഎ പ്രസിഡന്റ് എസ്.
രാജേഷിന്റെ അദ്ധ്യക്ഷതയിൽ എസ്എസ്‌കെ ജില്ലാ പ്രോജക്ട് ഓഫീസർ കെ.വി അനിൽ ഉദ്ഘാടനം ചെയ്തു.സിഡിപിഒ എസ്.റാണി, ബി.പി.ഒ വർഗീസ് മാത്യു , പ്രിൻസിപ്പൽമാരായ ഡി.പ്രമോദ്കുമാർ, എസ്. ലാലി ,ഇ.എം അജയഘോഷ്, രാജി, നിഷ', രജനി എന്നിവർ പ്രസംഗിച്ചു.