പ്രൊമോട്ടർ നിയമനം
പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പിൽ പത്തനംതിട്ട ജില്ലയിൽ ഫീൽഡ് തല പ്രവർത്തനങ്ങൾ ചെയ്യുന്നതിനായി പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ പ്രമോട്ടറായി നിയമിക്കപ്പെടുന്നതിന് അർഹരായ പട്ടികജാതി വിഭാഗത്തിൽപ്പെട്ട യുവതീ യുവാക്കളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ ഒന്നു മുതൽ കരാർ അടിസ്ഥാനത്തിലായിരിക്കും നിയമനം.
നിയമനത്തിനായി തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള യോഗ്യതകൾ: കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത പ്ലസ്ടു അല്ലങ്കിൽ തത്തുല്യ യോഗ്യത (കൂടുതൽ വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് മുൻഗണന നൽകും). ഫോൺ 04682322712.


അദാലത്ത്
പത്തനംതിട്ട :ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ അടൂർ താലൂക്ക്തല പരാതി പരിഹാര അദാലത്ത് ഫെബ്രുവരി 15 ന് രാവിലെ 9.30ന് അടൂർ റവന്യൂ ടവർ കോൺഫറൻസ് ഹാളിൽ നടക്കും.

ധനസഹായം

പത്തനംതിട്ട : ജില്ലാതല യുവജനോത്സവത്തിൽ കഥകളി, ഓട്ടൻതുള്ളൽ, ഭരതനാട്യം, കുച്ചിപ്പുടി, മോഹനിയാട്ടം, നാടോടിനൃത്തം എന്നീ ഇനങ്ങളിൽ മത്സരിക്കാൻ യോഗ്യത നേടിയ കുടുംബ വാർഷിക വരുമാനം 75,000 രൂപയിൽ താഴെ വരുന്ന കുട്ടികൾക്ക് 10,000 രൂപ വീതം ധനസഹായം നൽകും. കൂടുതൽ വിവരത്തിന് അതത് സ്‌കൂൾ പ്രഥമ അദ്ധ്യാപകരുമായി ബന്ധപ്പെടണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു.