ത്തനംതിട്ട: ജില്ലയിൽ കുടിശിക നൽകുന്നതു സംബന്ധിച്ച് വ്യക്തമായ തീരുമാനമുണ്ടാകാത്ത സാഹചര്യത്തിൽ കരാറുകൾ പൂർണമായി ബഹിഷ്‌കരിക്കുമെന്ന് ഗവൺമെന്റ് കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ത്രിതല പഞ്ചായത്തുകളുടെ കരാർ ജോലികൾ ഏറ്റെടുക്കില്ല. ചെറുകിട , ഇടത്തരം കരാറുകാരെ പൂർണമായി ഒഴിവാക്കി ഈ മേഖലയിൽ കുത്തക സ്ഥാപിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കിഫ്ബി അടക്കമുള്ള പദ്ധതികളിൽ കരാറുകാരെ ഒഴിവാക്കാനുള്ള ശ്രമമുണ്ട്. കരാറുകാരെ കുറ്റവാളികളെപ്പോലെ കാണുന്ന സമീപനമാണ് മന്ത്രി സ്വീകരിക്കുന്നത്. സംസ്ഥാനത്തൊട്ടാകെ 5000 കോടി രൂപ കരാറുകാർക്ക് ലഭിക്കാനുണ്ട്. ജോലി തുടരാനാകാത്ത സ്ഥിതിയാണ്. നീതി നിഷേധവും ചെയ്ത ജോലിയുടെ ബില്ലു നിഷേധിക്കുകയുമാണ് സർക്കാർ.
കോൺട്രാക്ടേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ജോർജ് സൈബു, ജനറൽ സെക്രട്ടറി കമറുദ്ദീൻ മുണ്ടൻതറയിൽ, ട്രഷറാർ പി.എം. അനീർ, സംസ്ഥാന കമ്മിറ്റിയംഗം കെ.ജി. വിൽസൺ, താലൂക്ക് സെക്രട്ടറി ലിസൻ ജോർജ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.