കൊടുമൺ : നെൽകൃഷിക്ക് വളമിടാൻ ഡ്രോണുമായി കൊടുമൺ ഗ്രാമപഞ്ചായത്ത് . കേരളത്തിൽ ഡ്രോൺ ഉപയോഗിച്ച് വളപ്രയോഗവും കീടനാശിനി പ്രയോഗവും നടത്തുന്ന മൂന്നാമത്തെ പഞ്ചായത്തായി കൊടുമൺ മാറി. കൃഷിവകുപ്പിന്റെ ആത്മ പദ്ധതി പ്രകാരമാണ് അങ്ങാടിക്കൽ കോണക്കോട് ഏലായിൽ ഡ്രോണെത്തിയത്. ഒരു ഏക്കർ സ്ഥലത്ത് കീടനാശിനി തളിക്കാൻ 10 മിനിട്ട് മാത്രം മതി. 800 രൂപയാണ് വാടക. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ സ്റ്റാർട്ട് അപ് കമ്പനിയാണ് കൊടുമണ്ണിൽ ഡ്രോൺ എത്തിച്ചത്. ഒരു തവണ 25 ലിറ്റർ കിടനാശിനി വഹിക്കാൻ ശേഷിയുണ്ട് . അരമണിക്കൂർ തുടർച്ചയായി പ്രവർത്തിപ്പിക്കാനും സാധിക്കും. കൊടുമൺ ഫാർമേഴ്സ് സൊസൈറ്റി നേതൃത്വം നൽകി . മണ്ണിൽ നടത്തുന്ന വളപ്രയോഗത്തെക്കാൾ ഇങ്ങനെ നടത്തുന്ന വളപ്രയോഗം വളരെ ഫലപ്രദമാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിരുന്നു. ചിറ്റയം ഗോപകുമാർ എം.എൽ .എ ഉദ്ഘാടനം ചെയ്തു. . കൃഷി ഓഫീസർ എസ്. ആദില, ഫാർമേഴ്സ് സൊസൈറ്റി പ്രസിഡന്റ് എ.എൻ സലിം തുടങ്ങിയവർ നേതൃത്വം നൽകി.
----------------------
തൊഴിലാളികളുടെ അഭാവം ഒരു പരിധി വരെ തരണം ചെയ്യാനും കൂലി ചെലവ് കുറയ്ക്കാനും വളങ്ങൾ സൂക്ഷ്മമായ രീതിയിൽ എത്തിക്കുന്നതിനും ഡ്രോണുകൾ സഹായകമാകും
എസ് ..ആദില
(കൃഷി ഓഫീസർ )