പത്തനംതിട്ട: കോട്ടാങ്ങൽ മഹാഭദ്രകാളി ക്ഷേത്രത്തിലെ പടയണി ഉത്സവം ഇന്നു മുതൽ ഫെബ്രുവരി ഒന്നുവരെ നടക്കും. കോട്ടാങ്ങൽ, കുളത്തൂർ എന്നീ രണ്ട് കരക്കാർ ഇടവിട്ടാണ് പടയണി ചടങ്ങുകൾ നടത്തുന്നത്. ഇന്ന് കുളത്തൂർ കരക്കാരാണ് പടയണി നടത്തുക. രാത്രി 7ന് സംഗീത സദസ്. 10 ന് ചൂട്ടുവെയ്പ്പ്. 26ന് കോട്ടാങ്ങൽ കരക്കാരുടെ ഊഴമാണ്. രാത്രി 7ന് സംഗീത കച്ചേരി. 10ന് ചൂട്ടുവലത്ത്. 27 ന് രാത്രി 7ന് സംഗീത സദസ്. 8ന് നൃത്തനാടകം. 10 ന് ഗണപതിക്കോലം. 28ന് രാത്രി ഏഴിന് നൃത്തായനം. എട്ടിന് നാടകം. പത്ത് മുതൽ ഗണപതിക്കോലം. 29ന് രാത്രി 7.30ന് നൃത്ത അരങ്ങേറ്റം. 9 ന് നാടൻപാട്ടുകളും ദൃശ്യാവിഷ്‌കാരവും. ഒന്ന് മുതൽ കുതിരക്കോലം, ഭൈരവി, മറുത, യക്ഷി, വിനോദങ്ങൾ, പുലർച്ചെ നാല് മുതൽ പള്ളിപ്പാന.5.30ന് അടവി. 30ന് രാത്രി 7ന് അക്ഷരശ്ലോകസദസ്. 9.30ന് ഗാനമേള.ഒന്ന് മുതൽ പടയണിചടങ്ങുകൾ. 31ന് കുളത്തൂർക്കരക്കാരുടെ വലിയ പടയണി. വൈകിട്ട് 4ന് കുളത്തൂർ ദേവീക്ഷേത്രം, എസ്.എൻ.ഡി.പി സ്‌കൂൾ എന്നിവിടങ്ങളിൽ നിന്നും ഘോഷയാത്ര ആരംഭിക്കും. 7.30ന് വേലയും വിളക്കും. 10ന് ഗാനമേള. പുലർച്ചെ ഒന്നിന്

പടയണി ചടങ്ങുകൾ ആരംഭിക്കും. 101 പാള ഭൈരവി, ഭൈരവി, മറുത, അന്തരയക്ഷി, പക്ഷിക്കോലം, വിനോദങ്ങൾ, കാലൻകോലം, നിർത്തഭൈരവി തുടങ്ങിയവ പടയണിക്കളത്തിൽ എത്തും. ഫെബ്രുവരി ഒന്നിന് കോട്ടാങ്ങൽ കരക്കാരുടെ വലിയ പടയണിയാണ്.വൈകിട്ട് നാലിന് ചുങ്കപ്പാറയിൽ നിന്നും ഘോഷയാത്ര.7.30ന് വേലയും വിളക്കും.9.30. നൃത്തനാടകം.പുലർച്ചെ ഒന്നിന് പടയണിചടങ്ങുകൾ. പടയണിക്കളത്തിൽ 101പാള ഭൈരവി,ഭൈരവി,മറുത,അന്തരയക്ഷി,പക്ഷിക്കോലം,വിനോദങ്ങൾ, കാലൻകോലം, നിർഭരവി എന്നിവയെത്തും.ഫെബ്രുവരി രണ്ടിന് വൈകിട്ട് മൂന്ന് മുതൽ ഭരണിക്കാവ്. 6.30 മുതൽ നടക്കുന്ന പുലവൃത്തത്തോടെ പടയണി ഉത്സവത്തിന് സമാപനമാകും. വാർത്താസമ്മേളനത്തിൽ ക്ഷേത്രഭരണസമിതി ഭാരവാഹികളായ ടി. സുനിൽ താന്നിയ്ക്കുപൊയ്കയിൽ, സുനിൽ വെള്ളിക്കര, രാജീവ് ചളുക്കാട്ട്, അനീഷ് ചുങ്കപ്പാറ,കെ.ആർ കരുണാകരൻ നായർ എന്നിവർ പങ്കെടുത്തു.